സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ശ്രദ്ധയ്ക്ക്! സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പഠനഫലങ്ങള്‍ ഞെട്ടിക്കുന്നത്; ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ ഒരേയൊരു മാര്‍ഗം

ujuസോഷ്യല്‍ മീഡിയ യുഗത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. ലോകത്തു നടക്കുന്ന എന്തും ഏതും ചര്‍ച്ചയ്ക്ക് വിഷയമാകുന്നതിനാല്‍ പൂര്‍ണ്ണമായും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുമാറിയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. എന്നാല്‍ യാതൊരുവിധ സുരക്ഷയും സോഷ്യല്‍മീഡിയകള്‍ ആളുകള്‍ക്ക് ഇങ്ങോട്ട് പ്രദാനം ചെയ്യുന്നുമില്ല എന്നതാണ് സത്യം. ഈയവസരത്തില്‍ സ്വയം സുരക്ഷയൊരുക്കുക എന്നത് മാത്രമാണ് ചതിക്കുഴികളില്‍ പെടാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗം. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നടത്തിയ സര്‍വേഫലത്തിലാണ് ചില ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. സോഷ്യല്‍മീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിന് ചില നിയന്ത്രണങ്ങള്‍ വരുത്തണമെന്ന കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതില്‍ പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളും. ഇവര്‍ക്കു നേരെയാണ് സോഷ്യല്‍മീഡിയകളിലൂടെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത്. കേവലം കുറച്ച് ലൈക്കിനും കമന്റിനും വേണ്ടി സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ഏതെല്ലാം വെബ്‌സൈറ്റുകളിലാണ് പ്രചരിക്കുന്നതെന്ന കാര്യം ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ അത്തരമൊരു അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഭൂരിഭാഗം ചിത്രങ്ങളും മറ്റു ചില അശ്ലീല വെബ്‌സൈറ്റുകളിലെ പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, പോണ്‍, ഡേറ്റിങ് വെബ്‌സൈറ്റുകള്‍ അവരുടെ സൈറ്റുകളുടെ പ്രൊമോഷനു വേണ്ടി ‘ദേശി’ ലേബലില്‍ ഫേസ്ബുക്കിലെ പെണ്‍കുട്ടികളുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു മോര്‍ഫ് ചെയ്തും അല്ലാതെയും പോണ്‍സൈറ്റ് പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തി വേണ്ടത്ര നടപടി സ്വീകരിക്കാന്‍ ആരും മുതിരാറില്ല എന്നതാണ് സത്യം. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 50 ശതമാനം പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ ആരെങ്കിലുമൊക്കെ ഡൗണ്‍ലോഡ് ചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നെണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെക്‌സ് ചാറ്റിങ് അനുവദിക്കുന്ന വെബ്‌സൈറ്റുകളിലും ഇത്തരം ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്.

Related posts