പാലക്കാട്: കോഴിവ്യാപാരികളുടെ മർക്കടമുഷ്ടിക്കെതിരെ ധനമന്ത്രി തോമസ് ഐസക്കിന് പിന്തുണ നല്കണമെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയ. പത്തുദിവസം കോഴിയിറച്ചി ഭക്ഷണത്തിൽ നിന്ന് മലയാളി മാറ്റിനിർത്തണമെന്നും അപ്പോൾ കാണാം കോഴിക്കച്ചവടക്കാരുടെ സമരത്തിന്റെ ഗതിയെന്നുമാണ് ആക്ഷേപം.
കൂടുതൽ ദിവസം സമരം നടത്താൻ പറ്റിയ മേഖലയല്ല കോഴിക്കച്ചവടമെന്നതിനാൽ മലയാളികൾ മനസുവെച്ചാൽ ഇവരെ വരുതിയിൽ നിർത്താമെന്നതാണ് സോഷ്യൽമീഡിയ സന്ദേശങ്ങളുടെ കാതൽ. ഇതോടൊപ്പം കേരളത്തിൽ കോഴിവളർത്തൽ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.