കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസിന് ആവശ്യമായ തെളിവുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.
കൂടാതെ, നടിയെ ആക്രമിക്കുന്നത് പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ സ്ഥാപനത്തിൽ എത്തിച്ചതായി പൾസർ സുനി മൊഴി നൽകിയിരുന്നു. ആക്രമത്തിന് മുന്നോടിയായി കാവ്യയുടെ അമ്മയുടെ മേൽനോട്ടത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ നിന്നു രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്നും പൾസർ സുനിയുടെ മൊഴിയിലുണ്ട്.