കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ കോടതി വിധി പറഞ്ഞില്ല. ദിലീപിനു ജാമ്യം നൽകുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നു അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു. നേരത്തെ രണ്ടു ദിവസത്തേക്കു ദിലീപിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
തന്നെ കുടുക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരേ നടക്കുന്നത് ഗുഢാലോചനയാണെന്നുമാണ് ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രാഥമികമായി പോലും അംഗീകരിക്കാൻ കഴിയില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അഡ്വ. രാംകുമാർ ആണ് ദിലീപിനു വേണ്ടി ഹാജരായത്.
പ്രതിഭാഗത്തിന്റെ വാദങ്ങൾ എല്ലാം കേട്ട കോടതി പ്രോസിക്യൂഷനോട് എതിർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പരിഗണിച്ച ശേഷമായിരിക്കും ദിലീപിന്റെ ജാമ്യഹർജിയിൽ തീരുമാനമെടുക്കുക.