കണ്ണുനനയിക്കുന്ന ചിത്രങ്ങളാണ്, ആന്തരിക അവയവങ്ങള്‍ എടുത്തശേഷം ഉപേക്ഷിച്ച കുഞ്ഞു മക്കളുടെ ശരീരങ്ങള്‍ എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫോട്ടോഷോപ്പിന്റെയോ സാങ്കേതിക വിദ്യകളുടെയോ സഹായത്തോടെ എഡിറ്റ് ചെയ്ത ചിത്രങ്ങളല്ല ഇതെന്ന വ്യക്തത ആളുകളെ ഭയപ്പെടുത്തുന്നു. തമിഴ്നാട്ടിലെ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയതാണ് ഈ കുട്ടികളുടെ മൃതദേഹങ്ങളെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഓരോരുത്തരും സ്വന്തം കുട്ടികളെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും ചിത്രത്തോടൊപ്പം നല്‍കുന്നുണ്ട്.
മയക്കുമരുന്ന് മാഫിയ പോലെതന്നെ, അല്ലെങ്കില്‍ അതിനേക്കാളൊക്കെ ശക്തമായി ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ആന്തരികാവയവ കച്ചവടം. വിവിധയിടങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടുപോയി രഹസ്യമായി ശസ്ത്രക്രിയകള്‍ നടത്തി അവയവങ്ങള്‍ എടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് കൂടുതലും ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നത്. കടത്തിക്കൊണ്ടുപോവുന്നതിന് എളുപ്പമാവുമെന്ന കാരണത്താലാണിത്. തായ്ലന്ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി നടന്നുവരുന്ന ഒന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലും ആന്തരികാവയവ കച്ചവടവും.
അടുത്ത നാളില്‍ തായ്ലന്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അവയവകച്ചവട മാഫിയയെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. അവയവങ്ങള്‍ എടുത്തശേഷം കൊല്ലപ്പെട്ട നൂറോളം കുട്ടികളുടെ മൃതദേഹങ്ങളും അന്ന് അവരുടെ കേന്ദ്രത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തമിഴ്നാട്ടിലേ്ക്ക് യാത്ര പോവുന്നവരെ അപകടത്തില്‍പ്പെടുത്തുന്നതിന് പിന്നിലും അവയവ മാഫിയയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപകടങ്ങളില്‍ മരിക്കുന്നവരുടെ അവയവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതായായിരുന്നു റിപ്പോര്‍ട്ട്. അപകടങ്ങളില്‍ പെടുന്നവരില്‍ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും. ഇത്തരം ആശുപത്രികളില്‍ വച്ച് തമിഴ്നാട് അവയവ മാഫിയ സംഘം, ശസ്ത്രക്രിയ നടത്തിയ ശേഷം അവയവങ്ങള്‍ തട്ടിയെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു ലഭിക്കുന്ന സൂചന.