കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശം നടത്തിയ നടൻ അജു വർഗീസ് മൊഴി രേഖപ്പെടുത്താൻ കളമശേരി സിഐ ഓഫീസിൽ ഹാജരായി. മൊഴി രേഖപ്പെടുത്തിയെങ്കിലും അജുവിന്റെ ഫോണ് പോലീസ് പിടിച്ചെടുത്തു. ഫോണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതിന് അജു വർഗീസിനെതിരേ പോലീസ് നേരത്തേ കേസെടുത്തിരുന്നു.