ലണ്ടൻ: വിംബിൾഡൻ വനിതാ വിഭാഗം ഫൈനലിൽ സ്പെയിനിന്റെ ഗാർബിൻ മുഗുരുസയും യുഎസിന്റെ വീനസ് വില്ല്യംസും ഏറ്റുമുട്ടും. ബ്രിട്ടന്റെ ജൊഹാന കോന്റയെ വീനസ് നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയതോടെയാണ് ഫൈനൽ ചിത്രം വ്യക്തമായത്. സ്കോർ: 6-4, 6-2.
നേരത്തെ, സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയെ സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്കു തകർത്ത് മുഗുരുസ കലാശപ്പോരാട്ടത്തിന് ഇടംപിടിച്ചിരുന്നു. 6-1, 6-1 എന്ന സ്കോറിനായിരുന്നു മുഗുരുസയുടെ വിജയം.
2009നുശേഷം ആദ്യമായാണ് 37കാരിയായ വീനസ് വിംബിൾഡണ്‍ ഫൈനലിൽ കടക്കുന്നത്. കിരീടം നേടാനായാൽ വിംബിൾഡണ്‍ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരിയെന്ന 109 വർഷം പഴക്കമുള്ള റിക്കാർഡ് മറികടക്കാൻ വീനസിനു കഴിയും.