കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ കൈരളിക്ക് എന്തുപറ്റി..‍? ആ കഥ നിവിൻ പോളി പറയും

Kairali_ship

കേരളത്തിന്‍റെ ആദ്യത്തെ കപ്പലായ എം.വി. കൈരളിയുടെ തിരോധാന കഥ സിനിമയാകുന്നു. നി​വി​ൻ പോ​ളി​ നാ​യ​ക​നാ​കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി. ​ജോ​ണ്‍ ആണ്. കൈ​ര​ളി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

1979ൽ 49 ​ക്രൂ അം​ഗ​ങ്ങ​ളു​മാ​യി കാ​ണാ​തെ പോ​യ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ​ത്തെ ക​പ്പ​ൽ എം. ​വി. കൈ​ര​ളി​യു​ടെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.​സി​ദ്ധാ​ർ​ഥ് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. പോ​ളി ജൂ​ണി​യ​ർ പി​ക്ച​ർ, റി​യ​ൽ ലൈ​ഫ് വ​ർ​ക്ക്സ് എ​ന്നീ പ്രോ​ഡ​ക്‌ഷ​ൻ ക​ന്പ​നി​ക​ളാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. നി​വി​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് മു​ഖേ​ന​യാ​ണ് വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

Related posts