തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന ഒന്നാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. ഗോവയിൽ രണ്ട് ദിവസങ്ങളിലായി ആർഭാടപൂർവ്വമാണു വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ചെലവുകൾ നാഗചൈതന്യയും സാമന്തയും ചേർന്നു വഹിക്കും എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ.
എന്നാൽ ഇതു നിഷേധിച്ചിരിക്കുകയാണ് നാഗ ചൈതന്യ ഇപ്പോൾ. വിവാഹത്തിന്റെ ചെലവ് മാതാപിതാക്കൾ വഹിക്കും എന്നാണ് നാഗ ചൈതന്യ ഇപ്പോൾ പറയുന്നത്. കല്യാണത്തിനുള്ള ചെലവുകൾ സ്വയം വഹിച്ചാൽ അത് തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നാണ് നാഗ ചൈതന്യ പറയുന്നത്.
വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടേയും കുടുംബങ്ങൾ തകൃതിയായി നടത്തിക്കൊ ണ്ടിരിക്കുകയാണ്. തന്നെ സംബന്ധിച്ച് വിവാഹം നേരത്തെ കഴിഞ്ഞതാണ്. തങ്ങളേക്കാൾ മറ്റുള്ളവരാണ് ഇക്കാര്യത്തിൽ ഏറെ ആകാംക്ഷയുള്ളവരെന്ന് സാമന്ത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.