മുംബൈ: നിയുക്ത പരിശീലകൻ രവി ശാസ്ത്രിയുടെ നിർബന്ധങ്ങൾക്കു വഴങ്ങിയ ബിസിസിഐക്കെതിരേ വിമർശനവുമായി ബിസിസിഐ കോർ കമ്മിറ്റി മുൻ അംഗവും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. കുംബ്ലെയ്ക്കു പിന്നാലെ രാഹുൽ ദ്രാവിഡിനെയും സഹീർ ഖാനെയും ബിസിസിഐ വിളിച്ചുവരുത്തി അപമാനിച്ചിരിക്കുകയാണെന്ന് ഗുഹ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഗുഹ ബിസിസിഐക്കെതിരേ ആഞ്ഞടിച്ചത്.
യഥാർഥ പ്രതിഭകളായിരുന്നു കുംബ്ലെയും സഹീറും ദ്രാവിഡും. കളിക്കളത്തിൽ ഇവർ പൂർണമായും സമർപ്പിച്ചു. ഇവർ ഒരിക്കലും ഈ അപമാനം സഹിക്കേണ്ടവരായിരുന്നില്ല- ഗുഹ ട്വിറ്ററിൽ കുറിച്ചു.