കോട്ടയം: നാലു വർഷമായി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി വന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇതിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. പീഡിപ്പിക്കുന്നതിനു പുറമെ മർദിക്കുകയും ചെയ്യുമായിരുന്നു. പീഡനത്തിനിരയായ വിദ്യാർഥി ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിച്ച് അവശ നിലയിലാണ്. സ്കൂളിൽ ചെല്ലാതിരുന്നതിനെക്കുറിച്ച് പോലീസിന്റെ ഗുരുകുലം പദ്ധതി പ്രകാരം നടത്തിയ അന്വേഷണമാണ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
അറസ്റ്റിലായവരിൽ അയർക്കുന്നം സ്വദേശി അശ്വിൻ ദേസ് (22) ആണ് പ്രായപൂർത്തിയായത്. പ്രതികളെ ഇന്നലെ ജില്ലാ പോലീസ് ചീഫ് എൻ.രാമചന്ദ്രന്റെ നിർദേശ പ്രകാരം ഈസ്റ്റ് സിഐ അനീഷ് വി കോരയാണ് അറസ്റ്റു ചെയ്തത്. പ്രതികളെ അഞ്ചു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സ്കൂളിൽ ഹാജരാകാതിരുന്ന കുട്ടിയെ തേടി പോലീസ് എത്തിയപ്പോൾ അമ്മ നൽകിയ വിവരങ്ങളാണ് കേസിൽ നിർണായകമായത്.
അവനിപ്പോൾ ഭക്ഷണം കഴിക്കുന്നില്ല. കഴിച്ചാലുടൻ ഛർദിക്കും. ക്ഷീണിച്ച് അവശ നിലയിലായെന്നുംന്ധ അമ്മ പോലീസിനോട് പറഞ്ഞു. ന്ധമാനസികമായി എന്തോ പ്രയാസമുണ്ടെന്നുംന്ധ അമ്മ സംശയം പ്രകടിപ്പിച്ചു. ഈയൊരു വാക്കാണ് പോലീസിന് സംശയമുണ്ടാക്കിയത്. കുട്ടിയിൽ നിന്ന് പോലീസ് വിശദമായി വിവരങ്ങൾ ആരാഞ്ഞു. ആദ്യമൊക്കെ തുറന്നു പറയാൻ പേടിയായിരുന്നു.
ഒടുവിൽ കുട്ടി പറഞ്ഞതു കേട്ട് പോലീസ് പോലും ഞെട്ടി. നാലാം ക്ലാസിൽ പഠിക്കുന്പോൾ തുടങ്ങിയതാണ്. സ്കൂളിലേക്കു പോകുന്ന വഴിക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി ആളില്ലാത്ത അയൽവീടുകളിൽ എത്തിച്ചാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയിരുന്നത്. പുറത്തു പറയരുതെന്നും പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണി്പ്പെടുത്തി. മർദനവും ഏൽക്കേണ്ടി വന്നു.
മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുമായിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നല്കി. ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് സ്കൂളിൽ പോകാനോ പഠനത്തിൽ ശ്രദ്ധിക്കാനോ കഴിയുന്നില്ല. പ്രതികൾക്കെതിരേ പോക്സോ വകുപ്പിനു പുറമെ മർദിച്ചതിനും കേസെടുത്തിട്ടുണ്ട്. അയർക്കുന്നം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.