തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരം കാജൽ അഗർവാൾ ഹോട്ടായി വിംബിൾഡണ്‍ ഗാലറിയിൽ. ലണ്ടനിൽ നടന്ന വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്റ് കാണുവാനാണ് ഹോട്ട് ലുക്കിൽ താരസുന്ദരി എത്തിയത്. കുട്ടിക്കാലത്ത് ടെന്നീസ് കളിച്ചതിന്റെ ഓർമ്മകളുമായിട്ടാണ് താരം വിംബിൾഡണ്‍ ഗാലറിയിൽ എത്തിയത്. ലണ്ടനിൽ ടെന്നീസ് ടൂർണമെന്റ് കാണാൻ എത്തിയ താരത്തിന്റെ വിവിധ പോസിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരം ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിത്രങ്ങളെ ഹോട്ട് ആക്കുന്നത്. ആദ്യ കാഴ്ചയിൽ നൈറ്റ് ഗൗണ്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചാണ് താരം വിംബിൾഡണ്‍ ഗാലറിയിൽ എത്തിയത്.
ഫുൾ ബാക്ക് ഓപ്പണായ ചുവന്ന ഗൗണ്‍ താരത്തിന്റെ മാറിടവും എക്സ് പോസ് ചെയ്യുന്ന തരത്തിലുള്ളതാണ്. ലണ്ടനിലെ വിവിധ ഭാഗങ്ങളിലും ടെന്നീസ് ഗാലറിയിലുമുള്ള വിവധ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വളരെ മാന്യമായ രീതിയിൽ പൊതുവേദികളിലും സിനിമയിലും പ്രത്യപ്പെട്ടിരുന്ന താരമായിരുന്നു കാജൽ അഗർവാൾ. എന്നാൽ അടുത്ത കാലത്തായി താരം സിനിമകളിലും പൊതു വേദികളിലും ശരീര ഭാഗങ്ങൾ പരമാവധി എക്സ് പോസ് ചെയ്യുന്ന വസ്ത്രങ്ങൾ ധരിച്ച് എത്തിയിരുന്നു.
വെറുതെ ഒരു തോന്നലിന് ടെന്നീസ് കളികാണാൻ ലണ്ടനിലേക്ക് വണ്ടി കയറിയതല്ല താരം. കുട്ടിക്കാലത്ത് ടെന്നീസ് കളിച്ചിരുന്നു കാജൽ. എന്നാൽ മുതിർന്നപ്പോൾ അത് തുടർന്നില്ല. തുടരാമായിരുന്നു എന്ന് ആഗ്രഹിക്കുന്ന താരം ടെന്നീസ് കളി കാണുന്നത് ഇഷ്ടമാണെന്നും ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ടെന്നീസ് താരങ്ങളിൽ കാജലിന് ഏറ്റവും ഇഷ്ടം സാനിയ മിർസയോടാണ്. മികച്ച താരമാണ് സാനിയ എന്ന് പറയുന്ന കാജലിന് ലിയാണ്ടർ പേസ്, ഭൂപതി, ബൊപ്പണ്ണ എന്നിവരേയും ഇഷ്ടമാണെന്ന് താരം അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്.