ഒന്നുമായിട്ടില്ല, കഥ ഇന്‍റർവെല്ലിൽ! കേസിന്‍റെ അന്വേഷണം ഉൗർജിതമാണെന്നും ഇനിയും പല ഉന്നത പ്രതികൾ പിടികൂടപ്പെടാനുണ്ടെന്നും പൾസർ സുനി

suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി പൾസർ സുനി. അങ്കമാലി ജൂഡീഷൽ കോടതിയിൽനിന്നിറങ്ങുന്പോളാണ് പൾസർ സുനിയുടെ പ്രതികരണം. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാം ആലുവയിലുള്ള വിഐപി പറയട്ടെയെന്നും സുനി പറഞ്ഞു.

കേസിന്‍റെ അന്വേഷണം ഉൗർജിതമാണെന്നും ഇനിയും പല ഉന്നത പ്രതികൾ പിടികൂടപ്പെടാനുണ്ടെന്നും സുനിയുടെ അഭിഭാഷകൻ ആളൂരും പറഞ്ഞു. പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ കോടതി നീട്ടുകയും ചെയ്തു.

Related posts