കറണ്ട് ബില്ല് കണ്ട് വൃദ്ധൻ ബോധം കെട്ടു വീണു..! മൂന്നു സെന്‍റിൽ ഷീറ്റുകൊണ്ട് മറച്ച വീട്ടിൽ താമസിക്കുന്ന ഇബ്രഹിമിനും കുടുംബത്തിനുമാണ് 3419 രൂപയുടെ ബില്ല് കിട്ടിയത്

electricityകരുനാഗപ്പള്ളി: പുതിയകാവ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കറന്റ് ബില്ല് വന്നതോടെ മത്സ്യതൊഴിലാളി ബോധം ക്കെട്ട് വീണു. തഴവ കടത്തൂർ വെട്ടോലി ക്ഷേത്രത്തിന് സമീപം പുലിതിട്ടമേക്കതിൽ ഇബ്രഹാംകുട്ടി(70) ആണ് ബോധര ഹിതനായി വീണത്.ഭാര്യയും മകൾ കശുവണ്ടി തൊഴിലാളിയായ ഷീബയും ബില്ല് കണ്ട് അമ്പരന്നു പോയി. രണ്ട് മാസം മുമ്പ് വരെ ഈ വീട്ടിൽ കറന്റ് ബില്ല് വന്നത് 300രൂപയിൽ താഴെ ആയിരുന്നു .

ഇപ്പോൾ രണ്ട് മാസം കഴിഞ്ഞ് വന്ന കറന്റ് ബിൽ ആകട്ടെ 3419 രൂപയും. റെയിൽവേയുടെ അരികിൽ ചതുപ്പ് നിലത്തിൽ ആകെ ഉള്ള മൂന്ന് സെന്റ് വസ്തുവിൽ ഷീറ്റ് കൊണ്ട് മറച്ച ഒരു കൊച്ച് കൂരയിൽ കഴിഞ്ഞ് വരുന്ന ഇവർ ഭീമമായ കറണ്ട് ബിൽ തുക കണ്ടാണ് ഞെട്ടിയത്.

ബില്ലുമായി പുതിയകാവ് സെഷൻ ഓഫീസിൽ എത്തിയപ്പോൾ അധികൃതരുടെ മറുപടി മറിച്ചായിരുന്നു. ആരേയെങ്കിലും വിളിച്ച് മീറ്റർ കാണിക്കൂയെന്നും ഈ ബിൽ തുക അടയ്ക്കണമെന്നുമായിരുന്നു. ഇനി എന്ത് ചെയ്യും എന്നുള്ള വിഷമത്തിൽ കഴിയുകയാണ് മത്സ്യതൊഴിലാളി. രോഗിയായ ഭാര്യയെയും കൊണ്ട് ഹോസ്പിറ്റൽ ചിലവിന് പോലും പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അടുത്തുള്ള കടയിൽ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആണ് ജിവിതം തള്ളി നീക്കുന്നത്.

ഇതിനിടെയാണ് പുതിയകാവ് കെഎസ്ഇബി വക ഇരുട്ടടിയായി കറന്റ് ബില്ല് വന്നത്. മീറ്ററിന്റെ കുഴപ്പം കൊണ്ട് ആയിരിക്കാം ബിൽ തുക വർധിക്കാൻ ഇടയായതെന്നാണ് കരുതുന്നത്. ഉടൻ പരിഹാരം കണ്ടെത്തണം എന്നും അല്ലാത്തപക്ഷം ഉന്നതർക്ക് പരാതി സമർപ്പിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

Related posts