സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണു ഗ്രീൻ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമൻറിംഗിനു വിധേയമാക്കിയാണു നിർമിക്കുന്നത്. എന്നാൽ ഗ്രീൻ ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെർമെൻറിംഗിനു വിധേയമാക്കുന്നില്ല. ഗ്രീൻ ടീയിൽ വിറ്റാമിൻഎ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗുണങ്ങൾക്ക് അടിസ്ഥാനം. ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്.
* ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കാനും ഇതു ഗുണപ്രദം. രക്തം കട്ട പിടിക്കുന്നതു (ത്രോംബോസിസ്) തടയാൻ ഇതു സഹായകം. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു; ആർീരിയോസ്ക്ലീറോസസ് സാധ്യത കുറയ്ക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ഗ്രീൻ ടീ ഗുണപ്രദം.
* ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ പ്രായമാകുന്നതിനെ തടയുന്നു. ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്സിഡൻറുകളെയും ഗ്രീൻ ടിയിലെ ആൻറി ഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് യുവത്വം നിലനിർത്തുന്നതിനും സഹായകം.
* ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. ക്ഷീണം അകറ്റുന്നു. രക്തസഞ്ചാരം വർധിപ്പിക്കുന്നു. വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആരോഗ്യദായകം.
* വൈറസ്, ബാക്ടീരിയ എന്നിവയെ തടയുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. സൂക്ഷ്മാണുക്കൾ പുറന്തളളുന്ന വിഷം നീക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവയെ തടയുന്നു. ഫംഗൽ രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു.
* കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഗ്രീൻ ടീയ്ക്കു കഴിവുളളതായി പഠനറിപ്പോർട്ട്. കുടൽ, പാൻക്രിയാസ്, സ്തനം, പ്രോസ്്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.
* കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം. നല്ല കൊളസ്ട്രോളിന്റെ തോതു കൂട്ടുന്നതിനും ശരീരത്തിനു ദോഷം ചെയ്യുന്ന കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം.
* റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, അണുബാധ തുടങ്ങിയവ തടയാൻ ഗ്രീൻ ടീ സഹായകം.
* കൊഴുപ്പു കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായകം.പ്രമേഹസാധ്യത കുറയ്ക്കുന്നു.