സിനിമയില്‍ എല്ലാവര്‍ക്കും തിരക്കല്ലേ, ആരും വിളിയ്ക്കാറില്ല…പക്ഷേ…! ദിലീപിനെക്കുറിച്ച് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിയ്ക്കും മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്കും പറയാനുള്ളതിത്

yryyyrനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്‍ കലാഭവന്‍ മണി മരിച്ച സംഭവത്തിലും ദിലീപിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയും മണിയുടെ മരണത്തിനു പിന്നില്‍ ദിലീപിന് പങ്കുള്ളതായി പലരും സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെ, കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സംശയമുന്നയിച്ചിരുന്നു.

ഈയവസരത്തിലാണ് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി ദിലീപിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞതിങ്ങനെയാണ്. ‘സിനിമയില്‍ എല്ലാവര്‍ക്കും തിരക്കല്ലെ, ആരും വിളിക്കാറില്ല. പക്ഷേ ദിലീപ് അങ്കിള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കും. അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരികയും സംസാരിക്കുകയും ചെയ്യും. അതൊരു വലിയ ആശ്വാസമാണ്’. ശ്രീലക്ഷ്മി പറയുന്നു.

എല്ലാവര്‍ക്കും സഹായമായി എത്തുന്ന വ്യക്തികളിലൊരാളാണ് ദിലീപെന്ന വാദം ഒന്നുകൂടി സത്യമാക്കി തരികയാണ് കലാഭവന്‍ മണിയുടെ മകള്‍. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറഞ്ഞത് തങ്ങള്‍ എന്നും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്നായിരുന്നു. ഹനീഫിക്ക മരിക്കുന്നതിനുമുമ്പും മരിച്ചതിനുശേഷവും ദിലീപ് തങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാറുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹനീഫയുടെ ഭാര്യ വ്യക്തമാക്കിയിരുന്നു. മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന നടി കെപിഎസി ലളിതയും ദിലീപ് തനിക്ക് ചെയ്തിട്ടുള്ള എണ്ണമറ്റ സഹായങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കലാഭവന്‍ മണിയുടെ മകളുടെ പ്രതികരണം എത്തിയത്.

https://youtu.be/fWwiRO9uVbE

Related posts