ജോർജേട്ടൻസ് പൂരം..! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് കു​റ്റ​ക്കാ​ര​നെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല; കേസിൽ നടൻ മുകേഷിന്പങ്കുണ്ടോയെന്ന് സംശം; സത്യം തെളിയാൻ കേസ് സിബിഐക്കു വിടണമെന്നു പി.സി. ജോർജ്

pc-georgeകോ​ട്ട​യം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് കു​റ്റ​ക്കാ​ര​നെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കേ​സ് സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. വി​ല​ക്ക​യ​റ്റം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​നീ​ക്ക​മാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്. ഈ ​കേ​സി​ൽ സി​നി​മാ​താ​ര​വും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നും പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

2011 മ​റ്റൊ​രു ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി​ട്ടും എ​ന്തു​കൊ​ണ്ടു മു​കേ​ഷ് ഡ്രൈ​വ​റാ​യി ഇ​യാ​ളെ കൊ​ണ്ടു​ന​ട​ന്നു. ഈ ​ന​ടി​യു​ടെ ഭ​ർ​ത്താ​വ് പ​രാ​തി​കൊ​ടു​ത്തി​ട്ടും വീ​ണ്ടും ആ ​പ്ര​തി​യെ സി​നി​മ​യി​ൽ നി​ല​നി​ർ​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​മ്മ​യ്ക്കു ക​ടു​ത്ത​വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​ത്. അ​മ്മ ഭാ​ര​വാ​ഹി​ക​ൾ തെ​റ്റ് ചെ​യ്തു.​

പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്നു. ക​ള്ള​ത്ത​ര​ങ്ങ​ളാ​ണു പോ​ലീ​സ് പ​റ​യു​ന്ന​തെ​ന്നും പി.​സി. ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ല​ക്ക​യ​റ്റം അ​ട​ക്ക​മു​ള്ള ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി കേ​ര​ള ജ​ന​പ​ക്ഷം ശ​നി​യാ​ഴ്ച സം​സ്ഥ​ന​ത്തെ 140 നി​യോ​ജ​ക​മ​ണ്ഡ​ല ആ​സ്ഥാ​ന​ങ്ങ​ളി​ലും ജ​ന​ശ്ര​ദ്ധാ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts