നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയും കുടുങ്ങുമെന്ന് ദേശിയ മാധ്യമം, റിമി ദിലീപിന്റെ ബിനാമി, ഇരുവരും തമ്മില്‍ നടത്തിയത് കോടികളുടെ ഇടപാടുകള്‍; ദിലീപ് കാവ്യ ബന്ധത്തിലെ ‘കൂട്ടുകക്ഷിയെ’ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടിയെ കാറില്‍ അക്രമിച്ച സംഭവത്തില്‍ നടന് ദിലിപ് അറസ്റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സിനിമാ മേഖലയിലുള്ള പലരേയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത ടിവി അവതാരകയും ഗായികയുമായ റിമി ടോമിയിലേക്കും കൂടി അന്വേഷണം നീങ്ങുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം. ദിലീപും കാവ്യ മാധവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞതായി ദേശിയ മാധ്യമമായ വെബ്ദുനിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും ഒഴിവായത്.
(വെബ്ദുനിയ റിപ്പോര്‍ട്ടിനെ അധികരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്)