തൃശൂർ: ദളിത് യുവാവിനെ പാവറട്ടി പോലീസ് ലോക്കപ്പിലിട്ടു മർദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു.മർദ്ദനത്ത തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.
നാടെങ്ങും മോഷണം നടക്കുന്പോൾ കള്ളൻമാരെ പിടിക്കാൻ കഴിയാത്ത പോലീസ് റോഡിലൂടെ പോകുന്നവരെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് മർദ്ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതാപൻ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ഇന്നു കോണ്ഗ്രസ് ഹർത്താൽ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചു.