ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്; ചിക്കാഗോയിൽനിന്നുള്ള ഒരു സ്ത്രീയാണ് ഈ തുകയ്ക്ക് ബാഗ് സ്വന്തമാക്കിയത്

lunarവാഷിംഗ്ടണ്‍: ചന്ദ്രനിൽ പോയിവന്ന സഞ്ചി ലേലത്തിന് വിറ്റു പോയത് 18 ലക്ഷം ഡോളറിന്. 1969ൽ, ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗ് അവിടത്തെ പാറക്കഷണങ്ങളുടെയും മറ്റും മാതൃക ശേഖരിക്കാൻ ഉപയോഗിച്ച സഞ്ചിയാണിത്. ചന്ദ്രോപരിതലത്തിലെ പൊടിയുടെ അവശിഷ്ടം ഇപ്പോഴും ഉള്ളിലുണ്ട്.

ചിക്കാഗോയിൽനിന്നുള്ള ഒരു സ്ത്രീയാണ് ഈ തുകയ്ക്ക് ബാഗ് സ്വന്തമാക്കിയത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചതുരാകൃതിയിലുള്ള ഒരു വെളുത്ത ബാഗാണിത്. ഒരു വശത്ത്, “ലൂണാര്‍ സാംപിള്‍ റിട്ടേണ്‍’ എന്ന് എഴുതിയിട്ടുമുണ്ട്. ആദ്യ ചാന്ദ്ര ദൗത്യത്തിന്‍റെ 48-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ലേലം നടത്തിയത്.

Related posts