തൃശൂർ: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമ്മയുടെ തലപ്പത്തുള്ള ഇന്നസെന്റിന്റെയും മുകേഷിന്റെയും ഗണേഷ്കുമാറിന്റെയും നടപടികളെ സംബന്ധിച്ചു സിപിഎം ഒരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ല.
സിനിമാരംഗത്തു വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലാണു നടത്തുന്നത്. വർഷത്തിൽ 120 മുതൽ 150 സിനിമകൾ വരെ നിർമിക്കുന്നുണ്ടെങ്കിലും അതിൽ പകുതിയും പുറത്തുവരുന്നില്ല. കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ഇത്തരത്തിൽ സിനിമാനിർമാണം നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.