ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡിനുവരെ അര്‍ഹനായ മണി വീണ്ടും അഭിനയിക്കാനെത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സ്നിമാസ്വാദകര് സ്വീകരിച്ചത്. ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്യുന്ന ഉടലാഴം എന്ന സിനിമയിലൂടെയാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം മണി തിരികെയെത്തുന്നത്. അനുമോളാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ ആള്‍ക്ക് അനുമോള്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചാവിഷയമായിരുക്കുന്നത്. കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു, അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്നു അനുമോളുടെ മറുപടി. വര്‍ണവിവേചനം നടത്തിയയാള്‍ക്ക് അനുമോള്‍ നല്കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെട്ടത്.