കാമറ മിഴി തുറക്കുന്പോൾ തുടങ്ങി ആ കണ്ണുകൾ അടയ്ക്കുന്പോൾ അവസാനിക്കുന്നതാണ് ഒരു കലാകാരന്റെ അഭിനയം. തീവ്രത ഏറിയാൽപ്പോലും കട്ട് പറഞ്ഞു കഴിഞ്ഞാൽ ഏത് അഭിനേതാവ് ആണെങ്കിലും നോർമലാകും. മോഹൻലാലിനെ നായകനാക്കി ലാൽജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം സിനിമ ലൊക്കേഷനിലെ ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കൈയിൽ എടുത്ത് മോഹൻലാൽ നടന്നുവരുന്ന രംഗമാണ് വീഡിയോയിൽ കാണുന്നത്. കുട്ടിയെ തന്റെ മടിയിൽ വച്ച് മോഹൻലാൽ ഉറക്കെ കരയുന്നു. എന്നാൽ സംവിധായകൻ കട്ട് പറഞ്ഞിട്ടും ലാൽ കരച്ചിൽ അടക്കിയില്ല. ആ കഥാപാത്രത്തിൽ നിന്നു തിരിച്ചു വരാൻ കഴിയാതെ ആ സന്ദർഭത്തിൽ ലാൽ എന്ന നടൻ ജീവിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഒടുവിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മോഹൻലാലിന്റെ അടുത്തെത്തി അദ്ദേഹത്തെ എഴുന്നേൽക്കാൻ സഹായിക്കുകയായിരുന്നു. ലാലിനെ നായകനാക്കി ലാൽ ജോസിന്റെ ആദ്യ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. കോളജ് അധ്യാപകനായ പ്രഫ. മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻ ലാലിന്റെ ഒരു കഥാപാത്രം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കമാലി ഡയറീസിലെ നായിക രേഷ്മ രാജനാണു ലാലിന്റെ നായികയായെത്തുന്നത്.