വ​ര​ല​ക്ഷ്മി​യും വി​ശാ​ലും ഒ​ന്നി​ക്കു​ന്നു?

varalakshmi2207

സി​നി​മ​യി​ലെ പ്ര​ണ​യം ത​ക​രു​ന്ന​തും വീ​ണ്ടും പ്ര​ണ​യ​ത്തി​ല​കു​ന്ന​തും മ​റ്റു പ്ര​ണ​യ​മു​ണ്ടാ​കു​ന്ന​തും പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. തെ​ന്നി​ന്ത്യ​ൻ ന​ട​ൻ വി​ശാ​ലും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ൾ വ​ര​ല​ക്ഷ്മി​യും ത​മ്മി​ലു​ള്ള പ്ര​ണ​യം അ​വ​സാ​നി​ച്ച​തും പെ​ട്ടെ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ വി​ശാ​ൽ. ഒ​ന്നും ര​ണ്ടു​മ​ല്ല, ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ഇ​രു​വ​രു​ടെ​യും പ്ര​ണ​യം അ​വ​സാ​നി​ച്ച​ത് കോ​ളി​വു​ഡി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

ഈ ​ലോ​കം എ​ങ്ങോ​ട്ടാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും സ്നേ​ഹം എ​വി​ടെ​യാ​ണെ​ന്നു​മാ​യി​രു​ന്നു വ​ര​ല​ക്ഷ്മി പ്ര​ണ​യ​ത്ത​ക​ർ​ച്ച​യെ​പ്പ​റ്റി ത​ന്‍റെ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങു​ന്ന ച​ട​ങ്ങി​നി​ടെ​യാ​ണ് ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് വി​ശാ​ൽ തു​റ​ന്നു​പ​റ​ഞ്ഞ​ത്. എ​നി​ക്കും ക​ല്യാ​ണം ക​ഴി​ക്ക​ണം. പ​ക്ഷെ ഈ ​കാ​ര്യം പ​റ​ഞ്ഞാ​ൽ ഒ​രു വ​ശ​ത്ത് നി​ന്ന് അ​ച്ഛ​നും മ​റ്റൊ​രു ഭാ​ഗ​ത്ത് നി​ന്ന് ല​ക്ഷ്മി​മാ​രും, അ​ല്ല ഒ​രു ല​ക്ഷ്മി ത​ന്നോ​ട് ദേ​ഷ്യ​പ്പെ​ടു​മെ​ന്നു​മാ​യി​രു​ന്നു വി​ശാ​ൽ പ​റ​ഞ്ഞ​ത്. വി​ശാ​ൽ അ​ർ​ത്ഥം വ​ച്ച് പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും അ​ത് വ​ര​ല​ക്ഷ്മി​യെ കു​റി​ച്ചാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്‍റെ സ്വക​ാര്യ ജീ​വി​ത​ത്തി​ലെ ഈ ​കാ​ര്യം തു​റ​ന്ന് പ​റ​യു​മെ​ന്നു​മാ​ണ് വി​ശാ​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts