തീ​യി​ല്ലാ​ത്ത പാ​ച​ക​മേ​ള! വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ​ത് നൂറിൽ ​പ​രം വി​ഭ​വ​ങ്ങ​ൾ; എ​ൽ​കെ​ജി മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലെ കുട്ടികളാണ് വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്

15320

കേ​ണി​ച്ചി​റ:​കേ​ണി​ച്ചി​റ ഇ​ൻ​ഫ​ൻ​റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തീ​യി​ല്ലാ​ത്ത പാ​ച​ക​മേ​ള​യി​ൽ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച​ത് നൂ​റി​ൽ​പ​രം വി​ഭ​വ​ങ്ങ​ൾ.

എ​ൽ​കെ​ജി മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലെ കുട്ടികളാണ് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ച്ചാ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് നൂറിൽ ​പ​രം വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. തീ​യി​ല്ലാ​തെ സ്വ​ന്ത​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി​യ​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ. ഫ്രൂ​ട്ട് സാ​ല​ഡ്, ജ്യൂ​സ്, ജാം ​ഇ​ങ്ങ​നെ നീ​ളു​ന്നാ​താ​ണ് കു​ട്ടി​ക​ൾ പാ​കം ചെ​യ്ത ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ളു​ടെ നി​ര. പാ​ച​ക​മേ​ള മാ​നേ​ജ​ർ സി​സ്റ്റ​ർ ജീ​സ സി​എം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​ണ സി​എം​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts