ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റിൽ അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇംഗ്ലീഷിൽ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തർജമയായിരിക്കും മറ്റ് ഭാഷകളിൽ ലഭ്യമാക്കുകയെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.
ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളെക്കാൾ പ്രയാസകരമായ ചോദ്യങ്ങളാണ് പ്രാദേശിക ഭാഷകളിലുണ്ടാക്കിയതെന്ന സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.