ന്യൂഡൽഹി: വനിതാ ലോകകപ്പിലെ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചു. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓർക്കുമെന്നും ടീമിനെയോർത്ത് അഭിമാനിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.
ടൂർണമെന്റിലുടനീളം മികച്ച പ്രകനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവച്ചതെന്നും എന്നാൽ ചിലത് വിധിച്ചിട്ടില്ലെന്ന് സമാധാനിക്കുകയാണ് വേണ്ടതെന്നും സച്ചിൻ തെണ്ടുൽക്കർ പ്രതികരിച്ചു. ടീമിന്റെ പ്രകടനം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ പുതിയ മാനങ്ങളിലെത്തിച്ചിരിക്കുകയാണെന്ന് വിരേന്ദർ സെവാഗും ട്വിറ്ററിൽ കുറിച്ചു.