തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെ പല പ്രമുഖരുടെയും കണ്ണിലെ കരടായ വ്യക്തിയാണ് മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്. സിവില്‍ സര്‍വീസ് പരീക്ഷ രണ്ടാം റാങ്കില്‍ പാസായ ശ്രീറാം ഇപ്പോള്‍ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ പത്രം വായിക്കാറില്ലെന്ന് ശ്രീറാം പറയുന്നു.
പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ശ്രീറാമിന്റെ ഈ പ്രതികരണം. പത്രം വായിക്കുന്നവരുണ്ടാകാം, എന്നാല്‍ താനങ്ങനെയല്ല. ചാനല്‍ ഇടയ്ക്ക് കാണാറുണ്ട്. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കുക എന്ന ശൈലിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത് എന്നാണ് ശ്രീറാം പറഞ്ഞത്. താനൊരു നല്ല മമ്മൂട്ടി ഫാനാണെന്ന് ശ്രീറാം പറഞ്ഞു. തേവള്ളിപ്പറമ്പില്‍ ജോസഫ് എന്ന കഥാപാത്രത്തെ തനിക്ക് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്നും ശ്രീറാം പറഞ്ഞു.തേവള്ളിപറമ്പില്‍ ജോസഫ് അലക്സ് എന്ന കഥാപാത്രം സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറപടിയായിട്ടാണ് എല്ലാവരുടേയും പോലെ ഇഷ്ടമാണെന്ന് പറഞ്ഞത്.
വാര്‍ത്തയായ ആ ബുള്ളറ്റ് തന്റെ തന്നെയാണെന്നും വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും എന്നാല്‍ ഏഴു ദിവസം ലഡാക്കില്‍ നടത്തിയ യാത്ര രസകരമായിരുന്നുവെന്നും ശ്രീറാം പറഞ്ഞു. എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറാണ് ശ്രീറാം ഇപ്പോള്‍. മൂന്നാര്‍ വിഷയം വിവാദമായതിനു ശേഷമാണ് അദ്ദേഹത്തിന് സ്ഥാന ചലനം സംഭവിച്ചത്.2016 ജുലൈ 22നാണ് ശ്രീറാം വെങ്കിട്ടരാമന് ഇടുക്കി ജില്ലയില്‍ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ തന്നെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങി.
നാഷണല്‍ മെഡിക്കല്‍ എന്ട്രന്സില് 77-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയിരുന്നു. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ തന്നെ സിവില്‍ പരീക്ഷ എഴുതുകയായിയിരുന്നു രണ്ടാം ശ്രമത്തില്‍ 2013ല്‍ രണ്ടാം റാങ്ക് തിളക്കത്തോടെ സിവില്‍ സര്‍വീസില്‍ എത്തി. പത്തനംതിട്ടയില്‍ അസി. കലക്ടറായി ഒരു വര്‍ഷം. ദില്ലിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ അസി. സെക്രട്ടറിയായി മൂന്നു മാസം. പിന്നീടായിരുന്നു ദേവികുളം സബ്കളക്ടറായത്.