ചോദിച്ച പണം കൊടുക്കത്തില്ല..! അഭിനയിക്കാനറിയത്തുമില്ല ചിത്രീകരണം പൂർത്തിയാക്കാതെ മടങ്ങുകയും ചെയ്തു; ജീൻപോളിനെതിരേയുള്ള നടിയുടെ ആരോപണത്തിനെതിരേ അച്ഛനും നടനുമായ ലാ​ലിന്‍റെ മറുപടിയിങ്ങനെ…

ALEENAകൊ​ച്ചി: ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങി​യ​തി​നാ​ലാ​ണ് ന​ടി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കാ​തി​രു​ന്ന​തെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ. മ​ക​നും സം​വി​ധാ​യ​ക​നു​മാ​യ ജീ​ൻ പോ​ൾ പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ലെ​ന്നും അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യോ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ലാ​ൽ.

ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഹ​ണി​ബീ-2​വി​ൽ ചെ​റി​യ റോ​ളി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് ന​ടി​യെ ക്ഷ​ണി​ച്ച​ത്. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​കാ​തെ സ്വ​ന്ത ഇ​ഷ്ട​പ്ര​കാ​രം ന​ടി സെ​റ്റി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ന​ടി​യു​ടെ പ്ര​ക​ട​ന​വും വ​ള​രെ മോ​ശ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മ​റ്റൊ​രു ന​ടി​യെ അ​ഭി​ന​യി​പ്പി​ച്ചാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും ലാ​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ വാ​ഗ്ദാ​നം ചെ​യ്ത 50,000 രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​ണ്. പ​ക്ഷേ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ചോ​ദി​ച്ച 10 ല​ക്ഷം രൂ​പ ന​ൽ​കാ​നാ​കി​ല്ലെ​ന്നും ലാ​ൽ പ​റ​ഞ്ഞു. ന​ടി​യു​ടെ പ​രാ​തി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും ചി​ത്രീ​ക​ര​ണ വീ​ഡി​യോ​യും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ലാ​ൽ അ​റി​യി​ച്ചു.

Related posts