കാരണം കേട്ടാൽ ..! ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന ഗർഭിണികളായ സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ഏ​റ്റു​മു​ട്ടി; സംഭവം വാർത്തയായതോടെ ഗൈനക്കോളജി വാർഡിൽ പുരുഷൻമാർക്ക് നിരോധനം

adipidi-hospitalകോ​ട്ട​യം: ചി​കി​ത്സ​യിൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ഏ​റ്റു​മു​ട്ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ പു​രു​ഷന്മാ​രു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.     മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും അ​ര​ങ്ങേ​റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ്ര​സ​വ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം പ​രി​ച​രി​ക്കാ​ൻ പു​രു​ഷന്മാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും ഇ​ന്ന​ലെ രാ​ത്രി​യും പ്ര​സ​വ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്കന്മാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത് ആ​ശു​പ​ത്രി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പു​രു​ഷന്മാ​രു​ടെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. വ​നി​താ പോ​ലീ​സു​കാ​രെ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി.

Related posts