അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി; മാ​യ​ന്നൂ​ർ ത​ണ​ൽ ബാ​ലാ​ശ്ര​മ​ത്തി​ലെ​ സുഹൃത്തുക്കളായ പെ​ണ്‍​കു​ട്ടി​ക​ളെയാണ് കാണാതായത്; ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

missing-girlsതി​രു​വി​ല്വാ​മ​ല:  മാ​യ​ന്നൂ​ർ ത​ണ​ൽ ബാ​ലാ​ശ്ര​മ​ത്തി​ൽ​നി​ന്ന് അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് 17നും 20​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് കാ​ണാ​താ​യ​വ​ർ. ബാ​ലാ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ൾ. ചേ​ല​ക്ക​ര സി​ഐ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും  ബ​സ്‌സ്റ്ററ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts