ആക്രമിക്കപ്പെട്ട നടിയും റിമിയും ശത്രുക്കളോ? ദിലീപുമായും കാവ്യയുമായും അടുത്ത ബന്ധം; ദിലീപുമായി റിമിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസ്; അന്വേഷണസംഘം റിമിയെ ചോദ്യം ചെയ്‌തേക്കും

rimi

കൊച്ചി: യുവനടി ആക്രമണത്തിനിരയായ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. ഇതുവരെ സിനിമാ മേഖലയിൽ നിന്ന് നിരവധി പേരെ അന്വേഷണസംഘം ചോദ്യംചെയ്തുകഴിഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയിലേക്കും അന്വേഷണം നീങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് റിമിയെ അന്വേഷണസംഘം ചോദ്യംചെയ്തേക്കും.

ദിലീപുമായി റിമിക്ക് റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് പോലീസിന്‍റെ ശ്രമം. ചോദ്യംചെയ്യാന്‍ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചതായാണ് വിവരം.

നേരത്തെ, ദിലീപിന്‍റെ വീട്ടിൽ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത പണം വിദേശത്തേക്കു കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭൂമിയിടപാടുകൾ സംബന്ധിച്ച് ഏതാനും രേഖകൾ അന്ന് കണ്ടെടുത്തിരുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവർക്കിടയിൽ അകൽച്ചയുണ്ടായെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാവ്യയുമായും റിമിക്ക് അടുത്ത ബന്ധമാണുള്ളത്.

Related posts