ന്യൂയോർക്ക്: ഗുഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈക്കു ഗുഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റിന്റെ ഡയറക്ടർ ബോർഡിൽ അംഗത്വം. നാല്പത്തഞ്ചുകാരനായ പിച്ചൈ ചെന്നൈയിൽ ജനിച്ച് ഐഐടി ഖരഗ്പൂരിലെ പഠനശേഷം 2004ലാണ് ഗൂഗിളിലെ ത്തിയത്. രണ്ടുവർഷം മുന്പാണ് ഗൂഗിളിന്റെ സാരഥ്യം അദ്ദേഹത്തിനു ലഭിച്ചത്.
ആൽഫബൈറ്റിന്റെ ബോർഡിൽ ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർക്കൊപ്പം മുൻ സിഇഒ എറിക്ക് ഷ്മിട്ട്, ഡയാനെ ഗ്രീൻ, റൂത്ത് പൊറാട്ട് തുടങ്ങിയ 13 പേരിൽ ഒരാളായി പിച്ചൈ. പേജ് സിഇഒയും ബ്രിൻ പ്രസിഡന്റുമാണ്.
ഗൂഗിളിന്റെ പുനഃസംഘടന നടന്ന 2015ലാണ് ആൽഫബെറ്റ് രൂപവത്കരിച്ച് ഗുഗിളിന്റെയും മറ്റ് ഉപകന്പനികളുടെയും മാതൃ കന്പനിയാക്കിയത്.