മൊബൈൽ ചതിക്കുമോ..! സ്ത്രീപീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എം. വിന്‍സന്‍റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും; ജാമ്യഹർജി ഇന്നു പരിഗണിക്കും

vincent-mlaനെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര: സ്ത്രീപീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ എം. ​​​വി​​​ന്‍സ​​​ന്‍റ് എം​​​എ​​​ല്‍​എ​​യുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് ‍അയയ്ക്കും. അന്വേഷണസംഘം എംഎൽഎ ഹോസ്റ്റലിൽനിന്നു കണ്ടെത്തിയ ഫോൺ ആണ് ഫോറൻസിക് പരിശോധിനയ്ക്ക് അയക്കുന്നത്.

അതേസമയം ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പോലീസ് കസ്റ്റഡിയിലുള്ള എംഎൽഎയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെയാണു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ന്‍​സെ​​​ന്‍റ് ന​​​ല്‍​കി​​​യ ജാ​​​മ്യ​​​ഹ​​​ര്‍​ജി​ കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts