കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ 31 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തൃപ്പുണിത്തുറ ഉദയംപേരൂരിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരണ്‍ കുമാറിനെയാണ് (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് (സാന്പത്തികം) സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന കിരണ്‍കുമാർ ഒമ്പതു വർഷം മുമ്പു നടിയുമായി അടുപ്പത്തിലായിരുന്നപ്പോൾ പകർത്തിയ സ്വകാര്യചിത്രങ്ങൾ വാട്സ് ആപ്പിലൂടെയും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നാണു കേസ്. ഞായറാഴ്ച അറസ്റ്റിലായ കിരണിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു.
പ്രതിയുടെ പക്കൽ ഇനിയും ദൃശ്യങ്ങളുണ്ടെന്നു നടി പരാതിയിൽ പറഞ്ഞിരിക്കുന്നതിനാൽ ഇവ കണ്ടെടുക്കുന്നതിനു കൂടിയാണു കിരണിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.