ആലപ്പുഴ: കാറില്‍ യുവതിയെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും വിധിച്ച ആലപ്പുഴ അസിസ്റ്റന്‍ഡ് സെക്ഷന്‍സ് കോടതി വിധിക്ക് സ്റ്റേ.
മാരാരിക്കുളം വടക്കുപഞ്ചായത്ത് ആറാട്ടുകുളം വീട്ടില്‍ രാജു തോമസിനെതിരായ വിധിക്കാണ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് തീരുമാനമാകുന്നതുവരെ സ്റ്റേ ആലപ്പുഴ പ്രിന്‍സിപ്പല്‍ കോടതി നല്‍കിയത്. 2008 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ കനാല്‍ വാര്‍ഡ് ദര്‍ശനം വീട്ടില്‍ സീമയെ കൊച്ചുകടപ്പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
രാജു തോമസിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു യുവതിയെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലിയില്‍ കണ്ടെത്തിയത്. വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയതിനെത്തുടര്ന്ന് മനംനൊന്ത് സീമ ജീവനൊടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.