ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം രമ്യ കൃഷ്ണൻ എന്ന താരത്തിന്റെ അഭിനയ മികവ് ഇന്ത്യൻ സിനിമ കണ്ടു. നോട്ടത്തിലും ഭാവത്തിലും രാജമാതാവിന്റെ പ്രൗഢിയുമായി നിന്ന രമ്യ കൃഷ്ണന് പിന്നെ അഭിനന്ദന പ്രവാഹമായിരുന്നു. അതിനു മുൻപ് പടയപ്പ സിനിമയിലെ നീലാംബരിയാണ് ഇതുപോലെ കൈയടി നേടിയത്. ഇന്ത്യക്കകത്തും പുറത്തുമായി രമ്യക്ക് അഭിനന്ദനങ്ങളെത്തുകയാണ്.
എന്നാൽ ശിവഗാമി ദേവിയെ അംഗീകരിക്കുന്നുണ്ടെങ്കിലും വ്യത്യസ്ഥ അഭിപ്രായം പറഞ്ഞത് ഒരേയൊരാൾ മാത്രം, ഭർത്താവും സംവിധായകനുമായ കൃഷ്ണ വംശി.ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നല്ലതായിരുന്നു. പക്ഷേ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമയല്ല ബാഹുബലി. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങൾ കണ്ടാൽ മതി.
എന്നാലും രമ്യയെ ഞാനെന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായികാണാൻ പറ്റില്ല. എന്റെ ഒരേയൊരു സിനിമയിലാണ് രമ്യ അഭിനയിച്ചത് പക്ഷേ അത് വിവാഹത്തിന് മുൻപായിരുന്നെന്നും കൃഷ്ണ വംശി പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുന്ന ഋത്വിക് വംശിയാണ് താര ദന്പതികളുടെ മകൻ. മകനോടൊപ്പം ചെലവഴിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും ഇരുവരും പറഞ്ഞു.