കൈയിൽ നയാപൈസയില്ലാത്തവന്റെ കാര്യം പരിതാപകരമാണ്. ജീവിക്കാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥ. നാരങ്ങാവെള്ളം കുടിക്കാൻപോലും ചില്ലിക്കാശില്ല. ഒാട്ടക്കീശയുമായി ജീവിതം. ഉള്ളവന് ഇല്ലാത്തവന്റെ വ്യഥ മനസിലാകണമെങ്കിൽ ഈ അവസ്ഥയിലാവണം. വിനയ് ഫോർട്ടും ജോജുവും ഈ അവസ്ഥയിലാണ്. ഇതു കേട്ടു ഞെട്ടണ്ട. സംഭവം സിനിമയിലാണ്.
വിനയ് ഫോർട്ടിനെയും ജോജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സെന്തിൽ രാജ് സംവിധാനം ചെയ്യുന്ന കടംകഥ ഈ മാസം 28നു തിയറ്ററുകളിലെത്തും. കടം കയറിയവരുടെയും കാശില്ലാത്തവരുടെയും കഥ കൊച്ചിയുടെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ ട്രെയ്ലറുകളും ഗാനങ്ങളും ഇതിനകംതന്നെ ഹിറ്റായിരുന്നു.
റോഷൻ മാത്യു, ഹരീഷ് കണാരൻ, നന്ദു, മണികണ്ഠൻ പട്ടാന്പി തുടങ്ങിയ താരനിരയും ഉൾപ്പെടുന്നു. ഫിലിപ്പ് സിജിയാണു കഥയും തിരക്കഥയും ഒരുക്കിയിരി ക്കുന്നത്. ഛായാഗ്രഹണം ഫൈസൽ അലി. നിർമാണം സാദിഖ് അലി.