ചാലക്കുടി: ഡി സിനിമാസ് നിർമാണത്തിനു ചട്ടങ്ങൾ മറികടന്നു നിർമാണാനുമതി നൽകിയതു സംബന്ധിച്ച പരാതിയിൽ ലോകായുക്ത നടപടി ആരംഭിച്ചു. 28ന് ഹാജരാകാൻ നഗരസഭാ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് അയച്ചു. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്കും നോട്ടീസ് നൽകി.
ഡി സിനിമാസിന്റെ സർക്കാർ പുറന്പോക്ക് കൈയേറ്റം ജൂലൈ 29ന് അളന്നു തിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കക്ഷികൾക്കു ജില്ലാ സർവേയർ നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്വ. കെ.സി. സന്തോഷ്, തിയേറ്റർ ഉടമ ദിലീപ് എന്നിവർക്കാണു നോട്ടീസ്.