ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും “പണി’ തുടങ്ങി; ചലച്ചിത്ര അക്കാദമിയിൽ മിന്നൽ പരിശോധന; അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടർന്നാണ് തൊഴിൽ വകുപ്പിന്‍റെ പരിശോധന

തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമൻ വീണ്ടും “പണി’ തുടങ്ങി. അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടർന്നു സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ തൊഴിൽ വകുപ്പു പരിശോധന ആരംഭിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍റെ നിർദേശ പ്രകാരം റീജയണൽ ഡപ്യൂട്ടി ഡയറക്ടർ ഹസൻകോയയുടെ നേതൃത്വത്തിലാണു പരിശോധന നടത്തുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടയിൽ ചലച്ചിത്ര അക്കാദമിയിൽ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയെന്നാണ് അധികൃതർ നൽകുന്ന വിവരം. ദേവികുളം സബ് കളക്ടർ പദവിയിലിരിക്കേ മൂന്നാർ കൈയേറ്റത്തിനെതിരേ കർശന നടപടി സ്വീകരിച്ച ശ്രീറാമിനെ രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭായോഗമാണു എംപ്ലോയ്മെന്‍റ് ഡയറക്ടറായി നിയമിച്ചത്.

Related posts