നിഷ്ക്കളങ്കമായ അഭിനയത്താൽ മലയാളി മനസുകളുടെ ഹൃദയം കവർന്ന യുവനടി ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. പ്രമുഖ നിർമാതാവായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. ഡിസംബറിൽ വിവാഹ നിശ്ചയം നടക്കും. അടുത്ത ജനുവരിയിലാണ് വിവാഹം.
യുഎഇയിൽ ജനിച്ചു വളർന്ന് ഷാർജയിൽ താമസിക്കുന്ന ഐമ ദുബായ് മണിപ്പാൽ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയാണ്. 2013ൽ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. ഈ ചിത്രത്തിൽ ഐമയുടെ ഇരട്ടസഹോദരി ഐനയും അഭിനയിച്ചിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിലാണ് ഐമ അവസാനം അഭിനയിച്ചത്. ഈ ചിത്രം നിർമിച്ചത് സോഫിയ പോളിന്റെ നിർമാണകന്പനിയായ വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സാണ്.
കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുന്പോൾ എന്നീ ചിത്രങ്ങൾ സ്വന്തമായി നിർമിച്ച വീക്കൻഡ് ബ്ലോക്ബസ്റ്റേഴ്സ് കന്പനി അൻവർ റഷീദിനൊപ്പം ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നിർമാണപങ്കാളിയായി. സിനിമാ നിർമാണത്തിനും വിതരണത്തിനുമൊപ്പം ഇവർക്ക് ദുബായിയിൽ ബിസിനസുമുണ്ട്.