ബെൽഗ്രേഡ്: മുൻ ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ച് ഈ വർഷം ഇനി കളത്തിലിറങ്ങില്ല. കൈമുട്ടിനേറ്റ പരിക്കാണ് വില്ലനായത്. കഴിഞ്ഞവിംബിൾഡൺ ക്വാർട്ടറിൽ ടോമസ് ബെർഡിക്കിനെതിരായ മത്സരം പൂർത്തിയാക്കാതെ ജോക്കോവിച്ച് കളംവിട്ടിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ 18 മാസമായി കൈമുട്ടിലെ പരിക്ക് തന്നെ വിടാതെ പിന്തുടരുകയായിരുന്നെന്ന് ജോക്കോവിച്ച് പറഞ്ഞു.