മുംബൈ: അധികം താമസിയാതെ വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കുന്നുവെന്ന് ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ നായിക മിതാലി രാജ്. മികച്ച പോരാട്ടത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ മിതാലി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ആഭ്യന്തര താരങ്ങള്‍ക്ക് വളരാന്‍ മികച്ച പാതയൊരുക്കുന്നതിന് ഐപിഎലിലൂടെ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി മികച്ച പ്രകടനമാണ് എല്ലാവരും പുറത്തെടുത്തത്. ഇംഗ്ലണ്ടിനെയും ഓസീസിനെയും പരാജയപ്പെടുത്താനായി. ഈ ടീമിനെ ഓര്‍ത്ത് താന്‍ അഭിമാനം കൊള്ളുന്നതായി മിതാലി പറഞ്ഞു.
ടീമിലുള്ള 15 പേരും ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ആരാധകരുടെ പിന്തുണ ആവേശം കൊള്ളിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടാണ് ഇന്ത്യക്കു കിരീടം നഷ്ടപ്പെട്ടത്.