പീഡനവാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍. ഓരോ മണിക്കൂറിലും പീഡനങ്ങള്‍ നടക്കുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഭിനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ വരെ പീഡക്കേസില്‍ അറസ്റ്റിലാവുന്നു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണിന്നുള്ളതെന്നാണ് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്. എന്നാല്‍ സിംബാബ്‌വെയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. അവിടെ സ്ത്രീകളുടെ ആക്രമണം പേടിച്ച്, പുരുഷന്മാര്‍ക്കാണ് പുറത്തിറങ്ങാന്‍ സാധിക്കാത്തത്. പുറത്തിറങ്ങിയാല്‍ പുരുഷന്മാര്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥ.. ഇത് ശരിവയ്ക്കുന്ന ഒരു വാര്‍ത്തയാണ് സിംബാബ്‌വെയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പാസ്റ്ററെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസില്‍ പ്രതികളായ സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്സി ലൗസി (23), മോന്‍ഗിവെ പോഫു(25) എന്നീ മൂന്ന് യുവതികളാണ് വിചാരണ നേരിടുന്നത്. കൗഡ്രേ പാര്‍ക്കിലെ ചര്‍ച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായതെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താതെ പ്രോസിക്യൂട്ടര്‍ പെട്രോസ് ഷോകോ ബോധിപ്പിച്ചു. പണം കടം വാങ്ങാന്‍ വേണ്ടിയായിരുന്നു പാസ്റ്റര്‍ യുവതികളുടെ വീട്ടിലെത്തിയതെന്നും തുടര്‍ന്ന് പണം തരാമെന്ന് വ്യാമോഹിപ്പിച്ച് അകത്തേക്ക് ക്ഷണിക്കപ്പെട്ട ഇദ്ദേഹം യുവതികളാല്‍ പീഡനത്തിരയാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അകത്തെത്തിയ ഉടന്‍ ഒരു യുവതി ഇയാളുടെ അരയ്ക്ക് പിടിക്കുകയും മറ്റൊരു യുവതി ട്രൗസറുകള്‍ ബലം പ്രയോഗിച്ച് അഴിച്ച് മാറ്റുകയും വരിഞ്ഞ് മുറുക്കുകയുമായിരുന്നു.
മൂന്ന് യുവതികളും പാസ്റ്ററെ നിര്‍ബന്ധിച്ച് ബെഡില്‍ കിടത്തുകയും വസ്ത്രമഴിപ്പിച്ച് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ട്. സാന്ദ്ര ക്യൂബെ എന്ന യുവതി പാസ്റ്ററുടെ നെഞ്ചില്‍ ഇരിക്കുകയും അദ്ദേഹം അവളെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലൗസി എന്ന യുവതി പാസ്റ്ററുടെ കാലുകള്‍ പിടിച്ച് വയ്ക്കുകയും മുകളില്‍ കയറി ഇരിക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. എന്നാല്‍ തങ്ങള്‍ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികയുടെ മൊഴി. മൂന്ന് പേരെയും ഫുള്‍ ട്രയലിന് വിധേയമാക്കാനായി ഓഗസ്റ്റ് ഏഴ് വരെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ആദ്യം 39കാരനായ സ്‌കൂള്‍ അദ്ധ്യാപകനെ ഒരു സംഘം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് നല്‍കി രണ്ട് ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് അറിയില്ലെങ്കിലും സ്ത്രീകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്നാണ് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.