മല്ലപ്പള്ളി: 27 വർഷങ്ങൾക്ക് മുന്പ് മല്ലപ്പള്ളി ഐരില്ലത്ത് ദേവിക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിഗ്രഹം മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്നയാളെ കീഴ്വായ്പൂര് പോലീസ് അറസ്റ്റു ചെയ്തു. നെടുംങ്കുന്നം ചേലക്കൊന്പ് തെക്കേക്കര വീട്ടിൽ പോളാ (കുഞ്ഞ്68)ണ് അറസ്റ്റിലായത്.
കീഴ്വായ്പൂര് എസ്ഐ.ബി.രമേശൻ, എഎസ്ഐ ജേക്കബ് ജോർജ്, സിപിഒ ആർ. ബിനു, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 27 വർഷം മുന്പുനടന്ന മോഷണത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.