ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 65-ാമത് നെഹ്റുട്രോഫി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നതിന് 78 വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. ചുണ്ടൻ ഇനത്തിൽ 24, ഇരുട്ടുകുത്തി എ ഗ്രേഡിൽ നാല്, ഇരുട്ടുകുത്തി ബിഗ്രേഡിൽ 25, വെപ്പ് എയിൽ 10, വെപ്പ് ബിയിൽ അഞ്ച്, ചുരുളൻ വിഭാഗത്തിൽ മൂന്ന്, തെക്കനോടിയിൽ ഏഴും വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രജിസ്ട്രേഷനുള്ള അവസാന തീയതിയായ ഇന്നലെ ചുണ്ടൻ വിഭാഗത്തിൽ മത്സരിക്കുന്നതിന് കുമരകം നവധാര ബോട്ട് ക്ലബിന്റെ കരുവാറ്റ, തിരുവല്ല നിദാനിയേൽ ബോട്ട് ക്ലബിന്റെ ശ്രീമഹാദേവൻ മാധവ് വത്സൻ എന്നിവയാണ് രജിസ്റ്റർ ചെയ്തത്.ഇരുട്ടുകുത്തി വിഭാഗത്തിൽ കൈനകരി യുവദീപ്തി ബോട്ട് ക്ലബിന്റെ ഡായി നന്പർ വണ്‍, ബി ഗ്രേഡിൽ തൃശൂർ വടക്കുംനാഥൻ ബോട്ട് ക്ലബിന്റെ വടക്കുംനാഥൻ, മരട് ശ്രീ ഭദ്രാ ബോട്ട് ക്ലബിന്റെ ശ്രീ പാർത്ഥസാരഥി, ചേന്നംകരി കാരുണ്യ ബോട്ട് ക്ലബിന്റെ കുറുപ്പ് പറന്പൻ, കരുമാടി പടഹാരം എല്ലോറ ബോട്ട് ക്ലബിന്റെ സെബാസ്റ്റ്യൻ നന്പർ ടു, വൈറ്റില തൈക്കൂടം ബോട്ട് ക്ലബിന്റെ ശ്രീ മുരുകൻ, കളർകോട് ശിവശക്തി ബോട്ട് ക്ലബിന്റെ ശ്രീ ഭദ്ര, വെപ്പ് എയിൽ നിരണം തോട്ടടി കാൽവറി ബോട്ട് ക്ലബിന്റെ കോട്ടപ്പറന്പൻ, ചന്പക്കുളം നടുഭാഗം ബോട്ട് ക്ലബിന്റെ ആശ പുളിക്കക്കളം, വെപ്പ് ബിയിൽ ചെന്പുംപുറം നവഭാരതി ബോട്ട് ക്ലബിന്റെ ഉദയം പറന്പ്, ചെന്പുംപുറം ജനനി ബോട്ട് ക്ലബിന്റെ വേണുഗോപാൽ എന്നീ വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്.
നറുക്കെടുപ്പ് 29ന്
ആലപ്പുഴ: 65-ാമത് നെഹ്റുട്രോഫി മത്സര വള്ളംകളിയുടെ ട്രാക്ക് ആൻഡ് ഹീറ്റ്സിലേക്കുള്ള നറുക്കെടുപ്പ് 29 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും. രജിസ്റ്റർ ചെയ്ത എല്ലാ വളളങ്ങളുടെയും ക്യാപ്റ്റൻമാർ നറുക്കെടുപ്പിൽ പങ്കെടുക്കണമ്െ ബോട്ട് റേസ് കമ്മറ്റി സെക്രട്ടറി റവന്യൂ ഡിവിഷണൽ ഓഫീസർ എസ്. മുരളീധരൻ പിള്ള അറിയിച്ചു.