കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗുണ്ടകളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം നഗരത്തിലെ സിനിമാ തീയേറ്ററിലാണ് നാലംഗസംഘം മണിക്കൂറോളം അഴിഞ്ഞാടിയത്. കണ്ണൂർ പിവിഎസ് ഫിലിം സിറ്റിയിൽ രാത്രി പത്തിന് സിനിമ കാണാനെത്തിയ സംഘമാണ് തീയേറ്ററിനുള്ളിലും തീയേറ്ററിന് പുറത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
100 രൂപ ടിക്കറ്റെടുത്ത് സിനിമ കാണാൻ തീയേറ്ററിൽ കയറിയ ഇവർ 150 രൂപ ടിക്കറ്റിന്റെ സീറ്റിലേക്ക് ചാടിക്കയറുകയും പിന്നീട് 300 രൂപ ടിക്കറ്റിൽ വന്നിരിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത് മാനേജരെയും ജീവനക്കാരെയും നാലംഗസംഘം കൈയേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെയും മാനേജരെയും ആക്രമിച്ച സംഘം കൗണ്ടറിൽ നിന്നും 6500 രൂപ മോഷ്ടിച്ചതായും പറയുന്നു. തീയേറ്റർ മാനേജരുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.