പാര്‍വതി രതീഷ് വിവാഹിതയാകുന്നു, വരന്‍?

രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മലത്തൂര്‍ സ്വദേശി മിലുവാണു വരന്‍. സെപ്റ്റംബര്‍ ആറിനാണു വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സില്‍ വച്ചാകും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍വതി പുറത്തു വിട്ടിട്ടില്ല. പാര്‍വതിയടക്കം നാലുമക്കളാണ് നടന്‍ രതിഷിന് ഉള്ളത്.

അച്ഛന്‍ രതീഷിന്റെ അമ്മ ഡയാനയുടെയും വേര്‍പാടിനെ തുടര്‍ന്ന് മക്കള്‍ തനിച്ചാകുകയായിരുന്നു. സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറും മമ്മൂട്ടിയുമടക്കം സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരാണു രതീഷിന്റെ മരണ ശേഷം മക്കള്‍ക്കു സഹായമായിരുന്നത്. 2015 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

 

Related posts