കോയന്പത്തൂർ: പോലീസായി അഭിനയിച്ച് വീട്ടമ്മയിൽനിന്നും ആറുപവൻ മോഷ്ടിച്ചു. സിങ്കനെല്ലൂർ ജ്യോതിനഗർ രാജേശ്വരി (54)യുടെ സ്വർണമാണ് കവർന്നത്. ലക്ഷ്മിപുരം വീഥിയിലൂടെ നടന്നുപോകുന്നതിനിടെ രാജേശ്വരിയുടെ അടുത്തേക്ക് പോലീസെന്നു പരിചയപ്പെടുത്തി രണ്ടുപേരെത്തി ഇവിടെ കള്ളന്മാരുടെ ശല്യം രൂക്ഷമായതിനാൽ ആഭരണങ്ങൾ ധരിച്ചു നടക്കുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു.
തുടർന്ന് രാജേശ്വരി അണിഞ്ഞിരുന്ന ആഭരണങ്ങൾ അഴിച്ചുവാങ്ങി പേപ്പറിനുള്ളിൽ പൊതിഞ്ഞു നല്കി.വീട്ടിലെത്തി പൊതി അഴിച്ചുനോക്കിയപ്പോൾ കല്ലുകൾ കണ്ടതോടെ താൻ കബളിപ്പിക്കപ്പെട്ട വിവരം മനസിലായതോടെ സിങ്കാനല്ലൂർ പോലീസിനു പരാതി നല്കി. പോലീസ് മോഷ്ടാക്കൾക്കായി അന്വേഷണം തുടങ്ങി.