കൊച്ചി: സംവിധായകൻ ജീൻ പോളിനെതിരായ കേസിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിയാണ് നടി മൊഴി നൽകിയത്. നടിയുടെ പരാതിയിൽ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
ജീൻപോൾ ലാലടക്കം നാലുപേർക്കെതിരെ യുവനടി പരാതി നൽകിയത്. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരെ നടി പോലീസിൽ പരാതി നൽകിയത്.
ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണീ ബീ ടുവിൽ അഭിനയിച്ച നടിയുടെ പരാതിയിൽ സിനിമയിൽ അഭിനയിച്ച യുവ നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനാരായിരുന്ന അനൂപ് എന്നിവർക്കെതിരെകൂടിയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.